ഒഡീഷയിൽ നവീൻ പട്നായിക് തുടർച്ചയായ അഞ്ചാം തവണ അധികാരത്തിലേക്ക്
01:53 AM May 24, 2019 | Deepika.com
ഭുവനേശ്വർ: ഒഡീഷയിൽ നവീൻ പട്നായിക് തുടർച്ചയായ അഞ്ചാം തവണ അധികാരത്തിലേക്ക്. 146 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നവീന്റെ പാർട്ടിയായ ബിജെഡി 115 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്. ബിജെപി 22 മണ്ഡലങ്ങളിലും കോൺഗ്രസ് എട്ടിടത്തും ഒരിടത്തു സിപിഎം സ്ഥാനാർഥിയും മുന്നിട്ടു നിൽക്കുന്നു.