ന്യൂഡൽഹി: വ്യാജ എക്സിറ്റ് പോൾ ഫലങ്ങളിൽ തളരരുത് എന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നുമാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
കോണ്ഗ്രസ് പാർട്ടിയിലും അവരവരിൽ തന്നെയും വിശ്വാസം അർപ്പിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അതിനാൽ ജാഗരൂകരായിരിക്കുക. ഭയപ്പെടരുതെന്നും സത്യത്തിനുവേണ്ടിയാണ് ഈ പോരാട്ടമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ജയ്ഹിന്ദ് എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രവർത്തകരുടെ കഠിനാധ്വാനം പാഴാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തളരരുത്, ജാഗ്രതയോടെ ഇരിക്കുക: രാഹുൽ
12:54 AM May 23, 2019 | Deepika.com