കുൽഗാമിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു
12:54 AM May 23, 2019 | Deepika.com
ശ്രീനഗർ: കുൽഗാമിലെ ഗോപാൽപോറയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശത്തെത്തുടർന്ന് എത്തിയ സുരക്ഷാ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് ആയുധശേഖരം കണ്ടെടുത്തു.