ചന്ദ്രയാൻ-2 ദൗത്യം ജൂലൈ 9നും 16നുമിടയിൽ
12:11 AM May 23, 2019 | Deepika.com
ശ്രീഹരിക്കോട്ട: ഇസ്രോയുടെ ചന്ദ്രയാൻ-2 ദൗത്യം ജൂലൈ ഒൻപതിനും 16നുമിടയിലുണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ. സെപ്റ്റംബർ ആറിന് ചന്ദ്രനിലെത്താനുള്ള തയാറെടുപ്പുകളുമായാണ് ഉപഗ്രഹവിക്ഷേപണം ക്രമീകരിച്ചിരിക്കുന്നതെന്നും ഇസ്രോ ഏറ്റെടുത്തിട്ടുള്ള വിക്ഷേപണങ്ങളിൽ ഏറ്റവും ദുർഘടമായ ദൗത്യമാണിതെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.