ആഭരണം പിടിച്ചുപറിക്കുന്നവർക്ക് ഇനി ഗുജറാത്തിൽ കനത്ത ശിക്ഷ

12:11 AM May 23, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഭ​​​ര​​​ണ​​​ പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കാ​​​ർ​​​ക്കു​​​ള്ള ശി​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കു രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​വി​​​ന്ദ് അ​​​ംഗീകാരം ന​​​ൽ‌​​​കി. ആ​​​ഭ​​​ര​​​ണം ​​​പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കു​​​ന്ന​​​തു മോ​​​ഷ​​​ണ​​​ക്കേ​​​സാ​​​യാ​​​ണു രാ​​​ജ്യ​​​ത്തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​റു​​​ള്ള​​​ത്. അ​​​തി​​​നാ​​​ൽ കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷം​​​വ​​​രെ ശി​​​ക്ഷ​​​യേ പ്ര​​​തി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കാ​​​റു​​​ള്ളു. ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​റി​​​ല്ല. പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കി​​​ടെ ഇ​​​ര​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്ന​​​തു​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് പ​​​ത്തു​​​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വ് ശി​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണു നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി. ഇ​​​തോ​​​ടൊ​​​പ്പം കാ​​​ൽ​​​ല​​​ക്ഷം​​​രൂ​​​പ പി​​​ഴ​​​യും ഈ​​​ടാ​​​ക്കും.

ഈ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​രം കു​​​റ്റം​​​തെ​​​ളി​​​ഞ്ഞാ​​​ൽ സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​ത​​​ൽ ഏ​​​ഴു​​​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​കും. ഇ​​​ര​​​ക​​​ൾ​​​ക്കു​​​പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രു മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ​​​കൂ​​​ടി ല​​​ഭി​​​ക്കും​​​വി​​​ധ​​​മാ​​​ണ് വ്യ​​​വ​​​സ്ഥ​​​.