ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിൽ അറസ്റ്റിലായ ഇടനിലക്കാരനായ സുഷൻ മോഹൻ ഗുപ്തയ്ക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഗുപ്ത ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
ഗുപ്തയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നല്കിയത്. മറ്റൊരു ഇടനിലക്കാരൻ രാജീവ് സക്സേനയുമായി ഗുപ്ത സംസാരിച്ചതിന്റെ രേഖകൾ സീൽ ചെയ്ത കവറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചു. ദുബായിൽനിന്ന് ഇന്ത്യയിലെത്തിച്ചാണ് സക്സേനയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
വിവിഐപി ഹെലികോപ്റ്റർ ഇടപാട്: അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
12:11 AM May 23, 2019 | Deepika.com