ന്യൂഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോളുകളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നമ്മുടെ പരിശ്രമം സഫലമാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു.
വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിലും കൗണ്ടിംഗ് സ്റ്റേഷനു പുറത്തും ജാഗ്രതയോടെ നിൽക്കാനും പ്രിയങ്ക പ്രവർത്തകരോട് പ്രസ്താവനയിൽ പറഞ്ഞു. എക്സിറ്റ് പോൾ പുറത്തുവന്നതിനു ശേഷം പ്രിയങ്ക ഗാന്ധി ഇറക്കുന്ന ആദ്യത്തെ പ്രസ്താവനയാണിത്. വോട്ടിംഗ് മെഷീനിൽ ബിജെപി കൃത്രിമം കാണിക്കുമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
എക്സിറ്റ് പോളിൽ നിരാശരാകേണ്ട, നമ്മുടെ പരിശ്രമം സഫലമാകും: പ്രിയങ്ക
12:18 AM May 22, 2019 | Deepika.com