ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്താൻ ആരെങ്കിലും തുനിഞ്ഞാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് രാഷ്ട്രീയ ലോക്സമതാ പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ.
തെരഞ്ഞെടുപ്പ് ഫലത്തിൽ ആരെങ്കിലും കൃത്രമത്വം കാണിക്കാൻ ശ്രമിച്ചാൽ ഇവിടെ രക്തപ്പുഴ ഒഴുകും. കായികമായി നേരിട്ടിട്ടാണെങ്കിൽ കൂടി വോട്ട് സംരക്ഷിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആവശ്യമെങ്കിൽ വോട്ട് സംരക്ഷിക്കാൻ ആയുധമെടുക്കണം. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നത് തടയാൻ ആയുധമെടുക്ക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഫലം അട്ടിമറിച്ചാൽ രക്തപ്പുഴ ഒഴുകും: ഉപേന്ദ്ര കുശ്വാഹ
12:18 AM May 22, 2019 | Deepika.com