ബർഗറിൽ കുപ്പിച്ചില്ല്
12:18 AM May 22, 2019 | Deepika.com
പൂന: പൂന നഗരത്തിലെ പ്രമുഖ ബർഗർ ഷോപ്പിൽനിന്നു വാങ്ങിയ ബർഗറിൽ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന യുവാവിന്റെ പരാതിയിൽ ഡെക്കാൺ ജിംഘാന പോലീസ് കേസെടുത്തു. സാജിദ് പഠാൻ(31) എന്ന ഓട്ടോ ഡ്രൈവറാണു പരാതി നല്കിയത്. മേയ് 15ന് ഫെർഗൂസൺ റോഡിലെ ബർഗർ കിംഗ് ഔട്ട് ലെറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കോൾഡ് ഡ്രിംഗ്സും ബർഗറും കഴിക്കാനെത്തി. വെയിറ്റർ കൊണ്ടുവന്ന ബർഗർ കടിച്ചപ്പോൾ തൊണ്ടയിൽ വേദന തോന്നിയെന്നും തുപ്പിയപ്പോൾ കുപ്പിച്ചില്ലുകൾ കണ്ടുവെന്നുമാണു പരാതി.