സൂറത്ത്: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുടെ പിറന്നാൾ ആഘോഷിച്ച ആറ് ഹിന്ദുമഹാസഭാ പ്രവർത്തകർ പോലീസ് പിടിയിൽ. സൂറത്തിലെ ലിംബായാത് മേഖലയിലെ സൂര്യമുഖി ഹനുമാൻ ക്ഷേത്രത്തിലായിരുന്നു ആഘോഷം. ഗോഡ്സെയുടെ ഫോട്ടോയ്ക്കു മുന്നിൽ നിലവിളക്ക് തെളിച്ച പ്രവർത്തകർ മധുരപലഹാര വിതരണവും നടത്തി.
ഇന്നലെയാണ് ഇവരെ അറസ്റ്റ്ചെയ്തതെന്നു സൂറത്ത് പോലീസ് കമ്മിഷണർ സതീഷ് ശർമ പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തുവെന്ന കുറ്റത്തിനാണു കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്സെയുടെ പിറന്നാൾ ആഘോഷിച്ച ആറ് ഹിന്ദുമഹാസഭാ പ്രവർത്തകർ പിടിയിൽ
12:13 AM May 21, 2019 | Deepika.com