മധുര: ഹിന്ദു തീവ്രവാദി പരാമർശത്തിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണു കമലിനു ജാമ്യം അനുവദിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ കൊന്ന ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്നാണ് അരവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പുറാലിയിൽ കമൽ പ്രസംഗിച്ചത്.
കമൽ ഹാസനു മുൻകൂർ ജാമ്യം
12:13 AM May 21, 2019 | Deepika.com