ട്രക്കും ടെന്പോയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
12:13 AM May 21, 2019 | Deepika.com
മുംബൈ:മുംബൈ-നാഗ്പുർ ഹൈവേയിൽ ട്രക്കും ടെന്പോയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് അപകടം. അപകടത്തിൽപ്പെട്ടവരെല്ലാം ടെന്പോ യാത്രക്കാരാണ്. ട്രക്കിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ട് ടെന്പോയ്ക്കു മുകളിലേക്കു മറിഞ്ഞാണ് അപകടം. സംഭവത്തെപ്പറ്റി അന്പേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.