എംഎൽഎയുടെ വീടിനു സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
01:20 AM May 20, 2019 | Deepika.com
ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് എംഎൽഎയുടെ ബംഗളൂരുവിലെ വസതിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നഗരത്തിലെ വ്യാളികവൽ മേഖലയിൽ മുനിരത്ന എംഎൽഎയുടെ വീടിനു സമീപം ഇന്നലെ രാവിലെയായിരുന്നു സ്ഫോടനം. സംഭവസ്ഥലത്തുനിന്ന് നീല പ്ലാസ്റ്റിക് പാക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ വെങ്കടേഷ്(45) ആണു കൊല്ലപ്പെട്ടത്.