സവ്യസാചി പണ്ഡെയ്ക്കു ജീവപര്യന്തം തടവ്
12:26 AM May 19, 2019 | Deepika.com
ബെഹ്റാംപുർ: മുതിർന്ന മാവോയിസ്റ്റ് നേതാവ് സവ്യസാചി പാണ്ഡെയ്ക്ക് ബെഹ്റാംപുർ ജില്ലാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്നതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണു ജഡ്ജി സഞ്ജയ് സാഹു ശിക്ഷ വിധിച്ചത്. 135 കേസുകളിൽ പ്രതിസ്ഥാനത്തായ പാണ്ഡെയെ 52 കേസുകളിൽ കുറ്റവിമുക്തനാക്കിയിരുന്നു. ബഹ്റാംപുരിലെ മംഗൾബാർപേട്ടയിലുള്ള വാടകവീട്ടിൽ നിന്ന് 2014 ജൂലൈ 17 നാണ് സവ്യസാചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്.