ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള അവസാനഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി അടക്കം 59 മണ്ഡലങ്ങളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഇതോടെ 543 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും.
ഉത്തർപ്രദേശ് (13 സീറ്റ്), പഞ്ചാബ്(13), പശ്ചിമബംഗാൾ (ഒന്പത്), ബിഹാർ(എട്ട്), മധ്യപ്രദേശ്(എട്ട്), ഹിമാചൽപ്രദേശ്(നാല്), ജാർഖണ്ഡ്(മൂന്ന്), ചണ്ഡിഗഡ്(ഒന്ന്) എന്നിങ്ങനെയാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സീറ്റുകൾ. കോൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറിച്ചിരുന്നു.
അവസാനഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു
01:42 AM May 18, 2019 | Deepika.com