ചെന്നൈ: ഗോഡ്സെയെക്കുറിച്ചുള്ള പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും ചലച്ചിത്രതാരവുമായ കമൽഹാസൻ. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നും വിശുദ്ധരാണെന്ന് ആരും അവകാശപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയുടെ പേരിൽ അറസ്റ്റിനെ ഭയക്കുന്നില്ല. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടില്ലെന്നും കമൽഹാസൻ ചെന്നൈയിൽ പറഞ്ഞു. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇത്തരം ആളുകളുടെ പട്ടിക ലഭിക്കും. ആ അർത്ഥത്തിലായിരുന്നു അഭിപ്രായപ്രകടനമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സംഭവത്തിൽ ജില്ലാ വരണാധികാരിയിൽ നിന്ന് റിപ്പോർട്ട് തേടിയതായി തമിഴ്നാട്ടിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സത്യവ്രത സാഹു പറഞ്ഞു.
എല്ലാ മതങ്ങളിലും തീവ്രവാദികൾ: കമൽഹാസൻ
01:34 AM May 18, 2019 | Deepika.com