ബർഗരി(പഞ്ചാബ്): മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ എപ്പോഴും പരിഹസിച്ചിരുന്ന മോദിയെ രാജ്യം മുഴുവൻ പരിഹസിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.
പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിലെ ബർഗരിയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. . ഒരാൾക്കു മാത്രമേ രാജ്യം ഭരിക്കാനാകൂ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നത്. രാജ്യത്തിന്റെ യഥാർഥ ഭരണാധികാരി ജനങ്ങളാണെന്നു മോദി മറന്നു. സിക്ക് സമുദായത്തിന്റെ ധർമഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കും- രാഹുൽ പറഞ്ഞു.
മൻമോഹനെ പരിഹസിച്ചിരുന്ന മോദിയെ രാജ്യം മുഴുവൻ പരിഹസിക്കുന്നു: രാഹുൽ
11:44 PM May 15, 2019 | Deepika.com