കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ വ്യാപക സംഘർഷം. ബിജെപി പ്രവർത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും വിദ്യാർഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അമിത് ഷായുടെ വാഹനവ്യൂഹം കോളജ് സ്ട്രീറ്റിനു മുന്നിലൂടെ കടന്നുപോകവേ ഇടത്, തൃണമൂൽ വിദ്യാർഥി സംഘടനാ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി കാട്ടുകയും ചെയ്തു.
വിദ്യാസാഗർ കോളജിനും യൂണിവേഴ്സിറ്റി ഹോസ്റ്റലിനും റോഡ്ഷോ മുന്നിൽ എത്തിയപ്പോൾ തൃണമൂൽ ഛത്രപരിഷത് അംഗങ്ങൾ കല്ലെറിഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടി സൈക്കിളുകളും മോട്ടോർബൈക്കുകളും കത്തിച്ചു. ബിജെപി പ്രവർത്തകരും കല്ലേറ് നടത്തി.
കോൽക്കത്തയിൽ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ സംഘർഷം
12:58 AM May 15, 2019 | Deepika.com