മോദി ഇന്ത്യയെ നാണംകെടുത്തിയെന്നു കോൺഗ്രസ്

01:01 AM May 14, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: മേ​ഘ​ങ്ങ​ൾ റ​ഡാ​ർ ത​രം​ഗ​ങ്ങ​ളെ മ​റ​യ്ക്കു​മെ​ന്നും 1987-88 കാ​ല​ഘ​ട്ട​ത്തി​ൽ താ​ൻ ഡി​ജി​റ്റ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഇ-​മെ​യി​ലി​ലൂ​ടെ അ​യ​ച്ചെ​ന്നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രസ്താവ നകളെ പ​രി​ഹ​സി​ച്ച് കോ​ണ്‍ഗ്ര​സ്. ഇ​ത്ത​രം സി​ദ്ധാ​ന്ത​ങ്ങ​ൾ നാ​ഗ്പൂ​രി​ലെ വാ​ട്സ് ആ​പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നാ​ണോ പ​ഠി​ച്ച​തെ​ന്നു ചോ​ദി​ച്ച കോ​ണ്‍ഗ്ര​സ്, മോ​ദി രാ​ജ്യ​ത്തെ ലോ​ക​ത്തി​നു മു​ന്പി​ൽ നാ​ണം​കെ​ടു​ത്തി​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

മോ​ദി പ​ത്ര​സ​മ്മേ​ള​നം വി​ളി​ക്കാ​ത്ത​തു ന​ന്നാ​യെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​ബ​ദ്ധ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര ആ​യി​രി​ക്കു​മെ​ന്നും ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ കോ​ണ്‍ഗ്ര​സ് പ​രി​ഹ​സി​ച്ചു. 1987-88 കാ​ല​ഘ​ട്ട​ത്തി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ​യും ഇ-​മെ​യി​ലും ഇ​ല്ലാ​തി​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ജീ​വ് സ​ത്ത​വ് രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, കോ​ണ്‍ഗ്ര​സി​ന്‍റെ സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ദി​വ്യ സ്പ​ന്ദ​ന അ​ന്ന​ത്തെ മോ​ദി​യു​ടെ ഇ-​മെ​യി​ൽ വി​ലാ​സം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന പ​രി​ഹാ​സ​മാ​ണ് ട്വി​റ്റ​റി​ൽ ഇ​ട്ട​ത്.

ബ​ാലാ​ക്കോ​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യ ഫെ​ബ്രു​വ​രി 26നു ​മ​ഴ​യും മേ​ഘ​ങ്ങ​ളും നി​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ബാ​ല​ാക്കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​ൻ താ​നാ​ണ് നി​ർ​ദേ​ശി​ച്ച​തെ​ന്നും മേ​ഘ​ങ്ങ​ൾ നി​റ​ഞ്ഞ​തി​നാ​ൽ ന​മ്മു​ടെ വി​മാ​ന​ങ്ങ​ളെ പാ​ക്കി​സ്ഥാ​ൻ റ​ഡാ​റു​ക​ൾ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു താ​ൻ ഉ​പ​ദേ​ശി​ച്ച​താ​യും ഈ ​അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​തു ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു.