കാന്നിംഗ് (പശ്ചിമ ബംഗാൾ): പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ജയ് ശ്രീരാം വിളിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന മമതയുടെ ഭീഷണി വിലപ്പോവില്ല. ബിജെപി റാലികളിൽനിന്ന് എന്നെ വിലക്കാൻ മമതയ്ക്കു കഴിയും.
എന്നാൽ, ബംഗാളിലെ ബിജെപിയുടെ വിജയക്കുതിപ്പു തടയാൻ മമതയ്ക്കാവില്ലെന്നും കാന്നിംഗിൽ സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ പറഞ്ഞു. ജയ് ശ്രീരാം വിളി കേൾക്കുന്നത് മമതയ്ക്കു ദേഷ്യമാണ്. ഞാനിവിടെ ജയ് ശ്രീരാം എന്നു വിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ മമത എന്നെ അറസ്റ്റ് ചെയ്യട്ടെ. ഞാനിവിടെ കോൽക്കത്തയിൽത്തന്നെ കാണുമെന്നും ഷാ പറഞ്ഞു.
ജയ് ശ്രീരാം വിളിച്ചാൽ അറസ്റ്റ് ചെയ്യുമോയെന്ന് മമതയോട് അമിത് ഷാ
12:19 AM May 14, 2019 | Deepika.com