പത്ത് ബിജെപി എംഎൽഎമാർ കർണാടകയിൽ കൂറു മാറും:കോൺഗ്രസ് നേതാവ്

12:40 AM May 13, 2019 | Deepika.com
ബം​​ഗ​​ളൂ​​രു: ക​​ർ‌​​ണാ​​ട​​ക​​യി​​ൽ പ​​ത്തു ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​ർ കൂ​​റു​​മാ​​റു​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മ​​ന്ത്രി​​യു​​മാ​​യ സ​​മീ​​ർ അ​​ഹ​​മ്മ​​ദ് ഖാ​​ൻ. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്താ​​മെ​​ന്നു യെ​​ദി​​യൂ​​ര​​പ്പ പ​​ക​​ൽ​​ക്കി​​നാ​​വ് കാ​​ണു​​ക​​യാ​​ണെ​​ന്നും പ​​ത്തു ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​ർ ത​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​വ​​രി​​യാ​​ണെ​​ന്നും സ​​മീ​​ർ അ​​ഹ​​മ്മ​​ദ്ഖാ​​ൻ പ​​റ​​ഞ്ഞു.

മൂ​​ന്നു​​മാ​​സം മു​​ന്പേ ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​ർ ത​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​വ​​രി​​ക​​യാ​​ണെ​​ന്നു ഖാ​​ൻ പ​​റ​​ഞ്ഞു. 20 കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ ത​​യാ​​റാ​​ണെ​​ന്നു യെ​​ദി​​യൂ​​ര​​പ്പ അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു.