ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിൽ വലിയ കക്ഷിയെ ക്ഷണിക്കരുത്

12:17 AM May 09, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് അ​ഞ്ചു ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ നി​ർ​ണാ​യ​ക നീ​ക്കം ന​ട​ത്താ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷം. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു ശേ​ഷം ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെവ​ന്നാ​ൽ ഏ​റ്റ​വും വ​ലി​യ കക്ഷി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്ക​രു​തെന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രാഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ കാ​ണാ​ൻ പ​ദ്ധ​തി​യി​ട്ടു എ​ന്നാ​ണു വി​വ​രം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​പ്പു​വച്ച ക​ത്ത് രാഷ്‌ട്രപ​തി ക്കു ന​ൽ​കാ​നാ​ണു നീ​ക്കം.

ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം രാഷ്‌ട്ര​പ​തിയെ കാ​ണാ​നൊരു​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അ​റി​യാ​തെ ഒ​ന്നും പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ലെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌വി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഏ​റ്റ​വും വ​ലി​യ കക്ഷി​യെ രാഷ്‌ട്ര​പ​തി ക്ഷ​ണി​ച്ചാ​ൽ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ​യും സ​ഖ്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ങ്ങും. ഇ​തു മു​ന്നി​ൽക്കണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ പ്ര​തി​പ​ക്ഷം രാ​ഷ്്ട്ര​പ​തി​യെ കാ​ണാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

543 സീ​റ്റു​ക​ൾ ഉ​ള്ള ലോ​ക്സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന് 272 സീ​റ്റു​ക​ളാ​ണു വേ​ണ്ട​ത്. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്ക് 282 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. സ​ഖ്യ​ക​ക്ഷി​ക​ൾ എ​ല്ലാംകൂ​ടി ആ​യ​പ്പോ​ൾ എ​ൻ​ഡി​എ​ക്ക് 336 സീ​റ്റു​ക​ളാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ കക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ വി​വി​ധ ഗ​വ​ർ​ണ​ർ​മാ​ർ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ലു​ട​ൻ പ്ര​തി​പ​ക്ഷം രാഷ്‌ട്രപ​തിയെ കാ​ണാനൊ​രു​ങ്ങു​ന്ന​ത്.