ജന. സുഹഗ് സെയ്ഷെൽസിൽ ഹൈക്കമ്മീഷണർ
12:52 AM Apr 26, 2019 | Deepika.com
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ദൽബീർ സിംഗ് സുഹഗിനെ സെയ്ഷെൽസിലെ ഹൈക്കമ്മീഷണറായി നിയമിച്ചു. 2014-16 കാലത്താണു ജന. സുഹഗ് സേനാമേധാവിയായിരുന്നത്. ഇന്ത്യ-സെയ്ഷെൽസ് സൈനിക ബന്ധം സമീപകാലത്ത് കൂടുതൽ ദൃഢമായിട്ടുണ്ട്. അവിടത്തെ അസംപ്ഷൻ ദ്വീപിൽ ഇന്ത്യ നാവികതാവളം പണിയുന്നുണ്ട്.