വാരാണസി: യുപിയിലെ വാരാണസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്പൻ ശക്തിപ്രകടനം. ഏഴു കിലോമീറ്റർ നീണ്ട മോദിയുടെ റോഡ്ഷോയ്ക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിനു ബിജെപി പ്രവർത്തകരെത്തി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകൻ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷമായിരുന്നു റോഡ്ഷോ ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പമുണ്ടായിരുന്നു.
നരേന്ദ്ര മോദി വാരാണസിയിൽ ഇന്നു രാവിലെ 11.30ന് പത്രിക സമർപ്പിക്കും. ജെഡി-യു പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, എൽജെപി അധ്യക്ഷൻ രാം വിലാസ് പാസ്വാൻ തുടങ്ങിയവർ പത്രികാസമർപ്പണത്തിനെത്തും.
വാരാണസിയിൽ വന്പൻ റോഡ്ഷോയുമായി മോദി
12:52 AM Apr 26, 2019 | Deepika.com