ബംഗളൂരു: കർണാടകയിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ജെഡി-എസ് തീരുമാനിച്ചു. കുൻഡഗോൽ, ചിഞ്ചോളി മണ്ഡലങ്ങളിലാണ് മേയ് 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണിവ. മന്ത്രി സി.എസ്. ശിവല്ലി അന്തരിച്ചതിനെത്തുടർന്നാണു കുൻഡഗോലിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് എംഎൽഎയായിരുന്ന ഉമേഷ് ജാധവ് രാജിവച്ചതാണു ചിഞ്ചോളിയിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. കലബുറഗി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാണ് ഉമേഷ് ജാധവ്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജെഡി-എസ് പിന്തുണ
01:01 AM Apr 25, 2019 | Deepika.com