വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം
01:01 AM Apr 25, 2019 | Deepika.com
ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. അരുണാചൽപ്രദേശ്, ആസാം, ബംഗാൾ എന്നിവിടങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. അരുണാചലിലെ സിയാംഗിൽ റിക്ടർ സ്കെയിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിബത്തിലും ഭൂചലനം അനുഭവപ്പെട്ടു.