ബന്ദ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനപ്രചാർമന്ത്രിയാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനപ്രചാർമന്ത്രി (പ്രധാന പ്രചാരക മന്ത്രി) യെ സ്വാഗതം ചെയ്യാൻ കുടിവെള്ളം ഉപയോഗിച്ച് ബന്ദയിലെ റോഡുകൾ ശുചിയാക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു മുന്നോടിയായി റോഡുകൾ വൃത്തിയാക്കുന്നതിനെ പ്രിയങ്ക വിമർശിച്ചു. ബുന്ദേൽഖണ്ഡിൽ ജനം അതികഠിനമായ വരൾച്ച നേരിടുന്പോവാണ് ഉത്തർപ്രദേശ് സർക്കാർ കുടിവെള്ളം കൊണ്ട് റോഡു വൃത്തിയാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി ഇന്നു ബന്ദ സന്ദർശിക്കാനിരിക്കെയാണ് പ്രിയങ്കയുടെ വിമർശനം.
ചൗക്കീദാറാണോ ഷഹബാബ് (ചക്രവർത്തി) ആണോ ഡൽഹിയിൽനിന്ന് എത്തുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദി പ്രധാന പ്രചാർ മന്ത്രിയാണെന്ന് പ്രിയങ്ക
01:01 AM Apr 25, 2019 | Deepika.com