ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ

12:27 AM Apr 25, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​ഞ്ഞു നി​ന്നി​രു​ന്ന ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​പി ഉ​ദി​ത് രാ​ജ് കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്നു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ദി​ത് രാ​ജി​നെ പാ​ർ​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത​താ​യി കോ​ണ്‍ഗ്ര​സ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ച​തു​കൊ​ണ്ടാ​ണ് ത​നി​ക്കു ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ഉ​ദി​ത് രാ​ജ് കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷം പ​റ​ഞ്ഞ​ത്. ബി​ജെ​പി ദ​ളി​ത് താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ദ​ളി​ത​ർ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്പോ​ൾ ആ​രും ശ​ബ്ദം ഉ​യ​ർ​ത്ത​രു​തെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യ​മെ​ന്നും ഉ​ദി​ത് രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍ഗ്ര​സി​ലേ​ക്കെ​ത്തി​യ ഉ​ദി​ത് രാ​ജി​നെ ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​തും കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ രാ​ജ്നാ​ഥ് സിം​ഗും നി​തി​ൻ ഗ​ഡ്ക​രി​യും കാ​ത്തി​രി​ക്കാ​നാ​ണ് പ​റ​ഞ്ഞ​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു