ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാതിക്രമ പരാതി മൂന്നംഗ സമിതി അന്വേഷിക്കും.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റീസ് എസ്.എ. ബോഡെ തലവനായ സമിതിയിൽ ജസ്റ്റീസുമാരായ എൻ.വി. രമണ, ഇന്ദിരാ ബാനർജി എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ. ചീഫ് ജസ്റ്റീസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജിയാണു ജസ്റ്റീസ് എസ്.എ. ബോഡെ.
മുൻ വനിതാ ജീവനക്കാരിയാണു ചീഫ് ജസ്റ്റീസിനെതിരേ ആരോപണമുന്നയിച്ചത്.
ചീഫ് ജസ്റ്റീസിന് എതിരേയുള്ള പരാതി മൂന്നംഗ സമിതി അന്വേഷിക്കും
12:00 AM Apr 24, 2019 | Deepika.com