മുർഷിദാബാദ്: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പോളിംഗ് ബൂത്തിനു പുറത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. രണ്ടു പേർക്കു പരിക്കേറ്റു.
ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബാലിഗ്രാം പ്രൈമറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ തിയാറുൾ ഷേക്ക് (52) ആണ് വെട്ടേറ്റു മരിച്ചത്.
തിയാറുൾ കോൺഗ്രസ് പ്രവർത്തകനായിരുന്നെന്നും തൃണമൂൽ കോൺഗ്രസുകാരാണ് ആക്രമത്തിനു പിന്നിലെന്നും മുർഷിദാബാദിലെ കോൺഗ്രസ് സ്ഥാനാർഥി അബു ഹേന പറഞ്ഞു.
ബംഗാളിൽ പോളിംഗ് ബൂത്തിനു പുറത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു
11:30 PM Apr 23, 2019 | Deepika.com