ബാലസോർ: കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാൻ ശേഷിയുണ്ടായിരുന്നുവെങ്കിലും അതിനു മുതിരാതിരുന്നതു കോൺഗ്രസിന്റെ പിടിപ്പികേടുകൊണ്ടാണെന്നു മോദി കുറ്റപ്പെടുത്തി.
രാജ്യസുരക്ഷയിലല്ല, കുടുംബവാഴ്ചയിലാണു കോൺഗ്രസിന്റെ താത്പര്യമെന്നും മോദി പരിഹസിച്ചു. കേന്ദ്രപാറയിലും ബാലസോറിലും തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. ഒഡീഷയിൽ ആറു തെരഞ്ഞെടുപ്പു റാലികളിൽ മോദി പങ്കെടുത്തിരുന്നു.
ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാതിരുന്നതു കോൺഗ്രസിന്റെ പിടിപ്പുകേടെന്നു മോദി
11:30 PM Apr 23, 2019 | Deepika.com