റായ്ബറേലി (യുപി): വാരാണസിയിൽ മത്സരിക്കുന്നകാര്യത്തിൽ പാർട്ടി തീരുമാനം അനുസരിക്കുമെന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണു വിശദീകരണം.
പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ വാരാണസിയിൽ മത്സരിക്കും. വാരാണസയിലെ വോട്ടർമാർ ഇപ്പോൾ നിരാശയിലാണ്. അവർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അവർ നിരീക്ഷിച്ചു. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19 നാണു വാരാണസിയിൽ വോട്ടെടുപ്പ്.
പാർട്ടി ആഗ്രഹിക്കുന്നെങ്കിൽ വാരാണസിയിൽ: പ്രിയങ്ക
11:30 PM Apr 23, 2019 | Deepika.com