അസം ഖാനെതിരായ പരാമര്‍ശം: ജയപ്രദയ്ക്കെതിരെ കേസ്
12:59 AM Apr 23, 2019 | Deepika.com
ലക്നോ: ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദക്കെതിരെ കേസ്. ബിഎസ്പി അധ്യക്ഷ മായാവതിയെയും എസ്പി നേതാവ് അസം ഖാനെയും അധിക്ഷേപിച്ചതിനാണ് കേസ്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. രാംപൂരില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജയപ്രദയുടെ പരാമര്‍ശം.