ന്യൂഡൽഹി: തനിക്കെതിരേയുള്ള ലൈംഗിക ആരോപണം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി കൈകാര്യം ചെയ്ത രീതിക്കെതിരേ അഭിഭാഷക സംഘടനകൾ രംഗത്തെത്തി. ചീഫ് ജസ്റ്റീസിന്റെ നടപടി അനുചിതവും നടപടിക്രമങ്ങളുടെ ലംഘനവുമാണെന്ന് സുപ്രീം കോർട്ട് ബാർ അസോസിയേഷൻ (എസ്സിബിഎ), സുപ്രീം കോർട്ട് അഡ്വക്കറ്റ്സ് ഓൺ റിക്കോർഡ് അസോസിയേഷൻ (എസ്സിഎഒആർഎ) എന്നീ സംഘടനകൾ ആരോപിച്ചു.
ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് മുൻവിധികളില്ലാതെ ഫുൾ കോർട്ട് അന്വേഷണം നടത്തണമെന്ന് എസ്സിബിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസിനെതിരേയുള്ള ആരോപണം നിയമപരമായി വ്യവസ്ഥാപിത നടപടിക്രമമനുസരിച്ചു കൈകാര്യം ചെയ്യണമെന്നു എസ്സിഎഒആർഎ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മുൻ കോടതി ജീവനക്കാരി ലൈംഗികാരോപണമുന്നയിച്ച പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ കസേര ദുർബലമാക്കാൻ ശ്രമം നടക്കുന്നെന്നും ജുഡീഷറിയുടെ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ശനിയാഴ്ച സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരേയുള്ള ആരോപണങ്ങൾ ചീഫ് ജസ്റ്റീസ് കൈകാര്യം ചെയ്ത രീതിക്കെതിരേ അഭിഭാഷക സംഘടനകൾ
12:59 AM Apr 23, 2019 | Deepika.com