ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ശാലിനി യാദവ് സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കും. ഇന്നലെ വൈകുന്നേരമാണു ശാലിനി എസ്പിയിൽ ചേർന്നത്.
സഞ്ജയ് ചൗഹൻ ചന്ദൗലിയിലും രാം ചരിത നിഷാദ് മിർസാപുരിലും എസ്പി സ്ഥാനാർഥികളാകും. മച്ചിലിഷഹറിലെ ബിജെപി എംപിയായിരുന്ന രാം ചരിത നിഷാദ് കഴിഞ്ഞയാഴ്ചയാണു സമാജ്വാദി പാർട്ടിയിലെത്തിയത്. ഇവിടെ നേരത്തേ പ്രഖ്യാപിച്ചിരുന്ന രാജേന്ദ്ര എസ്. ബിന്ദിനെ മാറ്റിയാണു നിഷാദിനെ സ്ഥാനാർഥിയാക്കിയത്.
വാരാണസിയിൽ ശാലിനി യാദവ് സമാജ്വാദി പാർട്ടി സ്ഥാനാർഥി
12:28 AM Apr 23, 2019 | Deepika.com