ബിജെപി നേതാവ് സുരേഷ് ചന്ദേൽ കോൺഗ്രസിൽ
12:28 AM Apr 23, 2019 | Deepika.com
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മുതിർന്ന നേതാവും മുൻ എംപിയുമായ സുരേഷ് ചന്ദേൽ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലാണു ചന്ദേൽ കോൺഗ്രസിൽ അംഗത്വമെടുത്തത്. 1998, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഹമിർപുരിൽനിന്നു ചന്ദേൽ ലോക്സഭാംഗമായിരുന്നു.