രാഹുൽ അനുശോചിച്ചു
12:42 AM Apr 22, 2019 | Deepika.com
ന്യൂഡൽഹി: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ചു. വിശുദ്ധ ഈസ്റ്റർ ദിനത്തിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ അഗാധദുഃഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നു ട്വിറ്റർ സന്ദേശത്തിൽ ആശംസിക്കുകയും ചെയ്തു. സ്ഫോടനങ്ങളെ കോൺഗ്രസും അപലപിച്ചു.