ഭൂപീന്ദർ സിംഗ് ഹൂഡ സോനിപത്തിൽ മത്സരിക്കും
12:41 AM Apr 22, 2019 | Deepika.com
ന്യൂഡൽഹി: മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ സോനിപത് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കും. ഇന്നലെ ഹരിയാനയിലെ അഞ്ചു മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അവതാർ സിംഗ് ഭദാന( ഫരീദാബാദ്), നിർമൽ സിംഗ്(കുരുക്ഷേത്ര), ഭവ്യ ബിഷ്ണോയ്(ഹിസാർ), കുൽദീപ് ശർമ(കർണാൽ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ. ഇതോടെ കോൺഗ്രസ് ലോക്സഭയിലേക്ക് 413 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.