ന്യൂഡൽഹി: മാനവികത, സ്നേഹം, സത്യം എന്നിവയുടെ പ്രതീകമാണ് യേശുക്രിസ്തു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തെ അനുസ്മരിക്കാൻ ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്പോൾ ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലർത്തിക്കൊണ്ട് സാഹോദര്യവും സന്തോഷവുമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്നു രാഷ്ട്രപതി ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവനാളുകൾക്കും ഈസ്റ്റർ മംഗളങ്ങൾ നേർന്നു നൽകിയ സന്ദേശത്തിലാണ് കോവിന്ദ് ക്രിസ്തുദർശനങ്ങളെ അനുസ്മരിച്ചത്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഇന്ത്യയിലെയും വിദേശത്തെയും ക്രൈസ്തവർക്കും ഈസ്റ്റർ മംഗളങ്ങൾ ആശംസിക്കുന്നതായി രാഷ്ട്രപതി പത്രക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രപതി ഇൗസ്റ്റർ ആശംസ നേർന്നു
03:30 AM Apr 21, 2019 | Deepika.com