ഹൈദരാബാദിലും വാർധയിലും റെയ്ഡ്
03:29 AM Apr 21, 2019 | Deepika.com
നാഗ്പുർ: ഐഎസ് ഭീകരരുമായി ബന്ധമുള്ള സംഘത്തിനു വേണ്ടി ഹൈദരാബാദിലും മഹാരാഷ്ട്രയിലെ വാർധയിലും എൻഐഎ സംഘം റെയ്ഡ് നടത്തി. ഹൈദരാബാദിൽ മൂന്നിടങ്ങളിലും വാർധയിൽ ഒരിടത്തും ഇന്നലെ പുലർച്ചെയാണു റെയ്ഡ് ആരംഭിച്ചത്.