മുംബൈ: മുംബൈ സൗത്തിൽനിന്നു ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് റിലയൻസ് ഉടമ മുകേഷ് അംബാനിയും ബാങ്കിംഗ് ഭീമൻ ഉദയ് കൊട്ടക്കും.
റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്പോൾ മുകേഷ് അംബാനിയുടെ സഹോദൻ അനിൽ അംബാനിക്കെതിരേയും രൂക്ഷമായ ഭാഷയിൽ ആക്രമണം നടത്താറുണ്ട്.
എന്നാൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മിലിന്ദ് ദേവ്ര പിന്തുണയ്ക്കുന്നതിൽനിന്ന് മുകേഷ് അംബാനി പിന്നോക്കം പോയില്ല. സൗത്ത് മുംബൈയുടെ പ്രതിനിധി മിലിന്ദ് ആണെന്നു മുകേഷ് അംബാനി പറയുന്ന വീഡിയോ ദൃശ്യങ്ങൾ മുൻ കേന്ദ്രമന്ത്രികൂടിയായ സ്ഥാനാർഥി തന്നെ സ്വന്തം ട്വിറ്റർപേജിൽ കഴിഞ്ഞദിവസം പോസ്റ്റ്ചെയ്തു. ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്താണ് മിലിന്ദിന്റെ എതിരാളി. ഈ മാസം 29 നാണു തെക്കൻ മുംബൈയിലെ വോട്ടെടുപ്പ്.
കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് അംബാനിയും ഉദയ് കൊട്ടക്കും
11:13 PM Apr 18, 2019 | Deepika.com