ബിജെപി എംഎൽഎയെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
11:13 PM Apr 18, 2019 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയെ കൊലപ്പെടുത്തിയതിൽ പങ്കുള്ള രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡ ജില്ലയിൽ ഇന്നലെ വെളുപ്പിനായിരുന്നു ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഏപ്രിൽ ഒന്പതിനായിരുന്നു ബിജെപി എംഎൽഎ ഭീം മണ്ഡാവിയും നാലു പോലീസുകാരും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.