ന്യൂഡൽഹി: ബംഗ്ലാദേശ് നടൻ ഖാസി അബ്ദുൾ നൂറിനോട് എത്രയും വേഗം രാജ്യം വിടണമെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. ഡംഡം ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി സൗഗത റോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു നൂർ.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ലഭിച്ച രണ്ടാമത്തെ ബംഗ്ലാദേശ് നടനാണ് നൂർ. വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയ ഫെർദോസ് അഹമ്മദിനാണ് കമ്മീഷൻ ആദ്യം നോട്ടീസ് നല്കിയത്. റായ്ഗഞ്ചിലെ തൃണമൂൽ സ്ഥാനാർഥിയുടെ പ്രചാരണത്തിനുവേണ്ടിയാണ് ഫെർദോസ് ബിസിനസ് വീസയിൽ ഇന്ത്യയിലെത്തിയത്. ഇദ്ദേഹത്തിന്റെ വീസ റദ്ദാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണം: ബംഗ്ലാദേശ് നടനോട് രാജ്യം വിടാൻ നിർദേശം
11:13 PM Apr 18, 2019 | Deepika.com