മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ ഹർജി. മാലേഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ അച്ഛനാണു കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപി സ്ഥാനാർഥിയാണു പ്രജ്ഞാ സിംഗ്.
ആരോഗ്യസ്ഥിതി മോശമാണെന്നു കോടതിയെ ധരിപ്പിച്ചാണു പ്രജ്ഞാ സിംഗ് മാലേഗാവ് സ്ഫോടനക്കേസിൽ ജാമ്യം നേടിയതെന്നു ഹർജിക്കാരനായ നിസാർ സയീദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രജ്ഞാ ഠാക്കൂർ മത്സരിക്കുന്നതു തടയണമെന്നു ഹർജി
11:13 PM Apr 18, 2019 | Deepika.com