രാഷ്‌ട്രപതിക്കെതിരേ ജാതി പരാമർശം; ഗെഹ്‌ലോട്ട് വിവാദത്തിൽ

12:43 AM Apr 18, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജാ​തി പ​രി​ഗ​ണ​ന കൊ​ണ്ടാ​ണ് രാം​നാ​ഥ് കോ​വി​ന്ദ് രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്ത് എ​ത്തി​യ​തെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ഗെഹ്‌ലോ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ൽ. ഗെഹ്‌ലോ​ട്ടി​ന്‍റെ വാ​ക്കു​ക​ൾ ദ​ളി​ത് വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ആ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി ശ​ക്ത​മാ​യി രം​ഗ​ത്തു വ​ന്നു.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി സ​മ​വാ​ക്യം നി​ല​നി​ർ​ത്താ​ൻ​വേ​ണ്ടി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ന​ട​ത്തി​യ നീ​ക്ക​മാ​ണ് രാം​നാ​ഥ് കോ​വി​ന്ദി​ന് രാ​ഷ്‌ട്ര​പ​തി സ്ഥാ​നം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ഗെഹ്‌ലോട്ട് ജയ്പുരിൽ പ​റ​ഞ്ഞ​ത്. അ​ഡ്വാ​നി രാ​ഷ്‌ട്ര​പ​തി ആ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ എ​ങ്കി​ലും അ​ദ്ദേ​ഹം പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഗെഹ്‌ലോ​ട്ട് പ​റ​ഞ്ഞു. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​ന്ന ഒ​രാ​ൾ​ക്ക് എ​തി​രാ​ണോ കോ​ണ്‍ഗ്ര​സ് എ​ന്നും ബി​ജെ​പി നേ​താ​വ് ജി.​വി.​എ​ൽ ന​ര​സിം​ഹ റാ​വു ചോ​ദി​ച്ചു.

വി​വാ​ദ​മാ​യ​തോ​ടെ വിശദീക രണവുമായി ഗെഹ്‌ലോട്ട് രംഗ ത്തെത്തി. വാ​യി​ച്ച ഒ​രു ലേ​ഖ​ന​ത്തി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച​ത് ത​ന്‍റെ വാ​ക്കു​ക​ളാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു ഗെഹ്‌ലോട്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം.