ന്യൂഡൽഹി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കില്ലെന്നു ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. ദളിത് വോട്ടിൽ ഭിന്നിപ്പുണ്ടാക്കാതെ ബിജെപിയെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ആസാദ് പറഞ്ഞു. ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയെ വാരാണസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർഥിയാക്കാൻ പിന്തുണയ്ക്കുമെന്നും ആസാദ് കൂട്ടിച്ചേർത്തു.
ചന്ദ്രശേഖർ ആസാദ് ബിജെപി ഏജന്റാണെന്ന് ഏതാനും ദിവസം മുന്പ് ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചിരുന്നു. സമാജ്വാദി പാർട്ടി നേതാക്കളായ മുലായം സിംഗ് യാദവും അഖിലേഷ് യാദവുമാണു ബിജെപി ഏജന്റുമാരെന്ന് ആസാദ് തിരിച്ചടിച്ചിരുന്നു.
മോദിക്കെതിരേ മത്സരിക്കില്ലെന്നു ചന്ദ്രശേഖർ ആസാദ്
12:41 AM Apr 18, 2019 | Deepika.com