ന്യൂഡൽഹി/ ചെന്നൈ: ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് ബിജെപി സർക്കാർ പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കുന്നതായി കോൺഗ്രസ്. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ബിജെപിക്കെതിരേ ട്വീറ്റുകളിലൂടെ മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരം രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി ആദായനികുതി വകുപ്പ് തമിഴ്നാട്ടിൽ പക്ഷാപാതപരമായ നിലപാട് സ്വീകരിക്കുന്നതായി ചിദംബരം ട്വീറ്റ് ചെയ്തു. ആദായനികുതി വകുപ്പിനെ മോദി സർക്കാർ ആയുധമായി ഉപയോഗിക്കുന്നതായി കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു.
ആദായനികുതി റെയ്ഡിലൂടെ പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ ആക്രമിക്കുന്നു: കോൺഗ്രസ്
12:41 AM Apr 18, 2019 | Deepika.com