കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്
12:55 AM Apr 17, 2019 | Deepika.com
ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ഇന്നലെ രാത്രി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത പണമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു റെയ്ഡ്. പത്ത് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ആദായനികുതി വകുപ്പ് റെയ്ഡിനെതിരേ ഡിഎംകെ അധ്യക്ഷനും കനിമൊഴിയുടെ സഹോദനുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ജനാധിപത്യത്തിന്റെ മരണമെന്നാണു റെയ്ഡിനെ സ്റ്റാലിൻ വിശേഷിപ്പിച്ചത്.