ദുഃഖവെള്ളിയാഴ്ച അവധി പുനഃസ്ഥാപനം: സിബിസിഐ സ്വാഗതം ചെയ്തു

12:55 AM Apr 17, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ഡാ​മ​ൻ ഡി​യു​വി​ലും ദാ​ദ്ര നാ​ഗ​ർ ഹ​വേ​ലി​യി​ലും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഗ​സ​റ്റ​ഡ് അ​വ​ധി​യാ​ണെ​ന്ന മും​ബൈ ഹൈ​ക്കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു സി​ബി​സി​ഐ. മും​ബൈ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സു​മാ​രാ​യ പ്ര​ദീ​പ് ന​ന്ദ്ര​ജോ​ഗ്, എ​ൻ.​എം ജാം​ദാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി ഏ​റെ ആ​ഹ്ലാ​ദം ന​ൽ​കു​ന്ന​താ​ണെ​ന്ന് സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക​രി​നാ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ര​ണ്ട് കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഗ​സ​റ്റ​ഡ് അ​വ​ധി ആ​യി​രി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഇ​വി​ട​ങ്ങ​ളി​ലെ വി​ശ്വാ​സസ​മൂ​ഹ​ത്തി​ൽ ഏ​റെ വേ​ദ​ന​യു​ള​വാ​ക്കി​യി​രു​ന്നു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച അ​വ​ധി നീ​ക്കം ചെ​യ്ത​ത് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​​ൽ വ​ലി​യ ആ​ശ​ങ്ക​യും ഉ​യ​ർ​ത്തി. ഏ​പ്രി​ൽ 19ന് ​സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​നെ​തി​രേ ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ്കോ ഡ്യു​റേ​റ്റ് എ​ന്ന​യാ​ളാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തി​നെ പി​ന്തു​ണ​ച്ച് സി​ബി​സി​ഐ​യും ഗോ​വ രൂ​പ​ത​യും അ​ല​യ​ൻ​സ് ഡി​ഫ​ൻ​ഡിം​ഗ് ഫ്രീ​ഡ​വും രം​ഗ​ത്തെ​ത്തി.

പ​രാ​തി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ ഹ​രേ​ഷ് ജ​ഗ്തി​യാ​നി​യാ​ണ് മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച അ​വ​ധി നീ​ക്കംചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്നാ​യി​രു​ന്നു ആ​ദ്യംത​ന്നെ ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ച​ത്. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് മ​റു​പ​ടി ന​ൽ​കാ​നും ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദേ​ശി​ച്ചു. പി​ന്നീ​ടാ​ണ് ദുഃ​ഖവെ​ള്ളി​യാ​ഴ്ച ഒൗ​ദ്യോ​ഗി​ക അ​വ​ധി ആ​ണെ​ന്നു ഉ​റ​പ്പി​ച്ചുകൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും സി​ബി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.