എൻ.ഡി. തിവാരിയുടെ മകൻ രോഹിത് അന്തരിച്ചു
12:55 AM Apr 17, 2019 | Deepika.com
ന്യൂ ഡൽഹി: മുൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എൻ.ഡി. തിവാരിയുടെ മകനാണെന്ന് രോഹിത് തെളിയിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു രോഹിത്, തിവാരിയുടെ മകനാണെന്നു തെളിഞ്ഞത്.